ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

യു എ ഇയിലെ ആദ്യ വനിതാ അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് ശൈഖ് മുഹമ്മദിന്റെ സ്വീകരണം

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, April 10, 2019 6:07 AM hrs IST

യു.എ.ഇയിലെ ആദ്യ അംഗീകൃത വനിതാ അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖസ്ര്! അല്‍ ബാഹറിന്റെ കൊട്ടാരത്തില്‍ സ്വീകരണം നല്‍കി. ഷാര്‍ജയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങിയവര്‍ക്കാണ് സ്വീകരണം നല്‍കിയത്. മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി യു.എ.ഇ. വനിതകള്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് ശൈഖ് മുഹമ്മദ് വിശദീകരിച്ചു. അല്‍ ഐന്‍ മേഖലയിലെ ഭരണ പ്രതിനിധി ശൈഖ് താനൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍, ഉപപ്രധാന മന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button