ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സൗദി സ്വകാര്യ മേഖലയില്‍ ഉന്നത തസ്തികകള്‍ സൗദിവല്‍ക്കരിക്കാന്‍ തീരുമാനം.

ന്യൂസ്‌ ഡെസ്ക്‌

News added on : Friday, April 12, 2019 7:34 AM hrs IST

മനാമ> സൗദി സ്വകാര്യ മേഖലയില്‍ ഉന്നത തസ്തികകള്‍ സൗദിവല്‍ക്കരിക്കാന്‍ തീരുമാനം. പദ്ധതിയുടെ ആദ്യ ഘട്ടം രണ്ടു മാസത്തിനകം നടപ്പാക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടം വിലയിരുത്തിയ ശേഷം മറ്റു ഘട്ടങ്ങളും ആരംഭിക്കും.
ഇതിനു മുന്നോടിയായി രണ്ടായിരം സൗദി യുവതീയുവാക്കള്‍ക്ക് സ്വകാര്യ മേഖലയുമായി സഹകരിച്ച് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കും. ഒരു വര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ നിയമനം നല്‍കും. 
സ്വകാര്യ മേഖലയില്‍ നിലവില്‍ 18 ലക്ഷത്തിലേറെ സൗദികള്‍ ജോലി ചെയ്യുന്നു. രാജ്യത്തെ തൊഴിലില്ലായ്മയുടെ പാശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം ഗണ്യമായി വര്‍ധിപ്പിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. പത്തു വര്‍ഷത്തിനുള്ളില്‍ ഉന്നത തസ്തികകളിലെ സൗദിവല്‍ക്കരണം 80 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ സൗദിയില്‍ സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളില്‍ മുപ്പതു ശതമാനത്തിനടുത്താണ് സ്വദേശിവല്‍ക്കരണം.സ്വകാര്യ മേഖലയിലെ 20,000 അക്കൗണ്ടിംഗ് തസ്തികകള്‍ 2022 അവസാനത്തോടെ സൗദിവല്‍ക്കരിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് അക്കൗണ്ടിംഗ്, ഫിനാന്‍സ് മേഖലകളില്‍ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച സ്വദേശിവല്‍ക്കരണം നിശ്ചയിച്ചിച്ചു നല്‍കിയിട്ടുണ്ടെങ്കിലും മതിയായ യോഗ്യതകളും പരിചയ സമ്പത്തുമുള്ള സൗദി ജീവനക്കാരെ ലഭ്യമല്ല. ഇത് സ്വകാര്യ കമ്പനികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. അതിനാല്‍, ഉയര്‍ന്ന യോഗ്യതയും ഏറെക്കാലത്തെ പരിചയ സമ്പത്തുമുള്ള വിദേശ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് തൊഴില്‍ ഉടമകള്‍ മുന്‍ഗണ നല്‍കുന്നത് Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ബഹ്‌റൈന്‍ വാര്‍ത്തകള്‍

നന്തി ദാറുസ്സലാം ചതുര്‍ദിന സമ്മേളനം; പ്രവാസികള്‍ക്കായി തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍