ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

കാമ്പസ് ഓര്‍മ്മകള്‍ തിരികെയെത്തിച്ചു് ഒസീമിയ അലുംനി മീറ്റ്

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, April 14, 2019 2:48 AM hrs IST

ജിദ്ദ : കൊണ്ടോട്ടി ഇഎം ഇ എ കോളേജ് പൂര്‍വ വിദ്യാത്ഥിസംഘടനായ ഒസീമിയ ജിദ്ദ ചാപ്റ്റര്‍ ജിദ്ദ ഫലസ്റ്റീനിലെ അല്‍ദുര്‍റ  വില്ലയില്‍  '' കുമ്മിണിയിലെ ഇമ്മിണി ഓര്‍മ്മകള്‍'' എന്ന പേരില്‍  മെഗാ അലുംനി മീറ്റ് നടത്തി . വിവിധ വര്‍ഷങ്ങളില്‍ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാത്ഥികളുടെ സംഗമം  പൂര്‍വകാല കലാലയ ജീവിത്തിന്റെ ഓര്മ പുതുക്കലായി. ഉദ്ഘടന സെഷന്‍  ഒസീമിയ പ്രസിഡന്റ് കെ എന്‍ എ ലത്തീഫ്  അധ്യക്ഷത വഹിച്ചു .ഇ എം ഇ എ ഇക്‌ണോമിക്‌സ് വിഭാഗം അദ്ധ്യാപകനായ പ്രൊഫ: അബ്ദുല്‍ റസാഖ് പി എം ഉദ്ഘാടനം ചെയ്തു .ഉപദേശക സമിതി അംഗങ്ങളായ  അഡ്വ : അഷ്‌റഫ് ആക്കോട് , കബീര്‍ കൊണ്ടോട്ടി , മുസ്തഫ കെ ടി ,കുഞ്ഞാപ്പു അമ്പാടി ,ലത്തീഫ് പുളിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . കോളേജിലെ പത്തു നിര്‍ധന വിദ്യാത്ഥികള്‍ക്കുള്ള  സ്‌കോളര്‍ഷിപ്പിനുള്ള ചെക്ക്  ജനറല്‍ സെക്രട്ടറി നൗഷാദ് ബാവ കൈമാറി   .തുടര്‍ന്ന്  കുട്ടികളുടെ യും മുതിര്‍ന്നവരുടെയും 
കലാപരിപാടികളും , കായിക മത്സരങ്ങളും  അരങ്ങേറി. ഓംലെറ്റും ചായയും ലഭിക്കുന്ന തട്ടുകട വേരിട്ടനുഭവമായി. സംഗമത്തോടനുബന്ധിച്ചു നടന്ന പായസമത്സരത്തില്‍ റഷീദ അഫ്‌സല്‍ ,ലുബ്‌ന സജീര്‍ ,നസീമ അബ്ദുല്‍ ലത്തീഫ്        എന്നിവര്‍  യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി . ഹാശിം , കബീര്‍ കൊണ്ടോട്ടി , ഷിജി രാജീവ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു വിജയികള്‍ക്ക് നസീമ നൗഷാദ് ,സാദിയ ലത്തീഫ് എന്നിവര്‍ സമ്മാനം നല്‍കി .
ഭാരവാഹികളായ അഫ്‌സല്‍ അല്‍ ഗാംദി , മുഷ്താഖ് മധുവായ്  , അബ്ദുല്‍ മാലിക്, അബ്ദുല്ല കൊട്ടപ്പുറം , സഹീര്‍ഖാന്‍  നൗഫല്‍ പുളിക്കല്‍ എന്നിവര്‍ വിവിധ സെക്ഷനുകള്‍ നിയന്ദ്രിച്ചു ശിഹാബ് കെ ടി  നിസാര്‍ , ഇമതാദ് , സമീര്‍ നീറാട് ഫൈസല്‍ ,ശംസുദ്ധീന്‍ കെ ടി ,യാസിര്‍ വെള്ളുവമ്പ്രം മന്‍സൂര്‍ പാലായില്‍  ഷാനു നീറാട് , റഈസ് ,ശരീഖ് ,എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു . വാശിയേറിയ  ക്രിക്കറ്റ് , ഫുട്‌ബോള്‍ മത്സരങ്ങളും സംഗമത്തിന്റെ ഭാഗമായി നടന്നു .ലത്തീഫ് പൊന്നാട് സ്വാഗതവും , നിഷാദ് അലവി നന്ദിയും പറഞ്ഞു .



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button