ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മോദിയുടെ സര്‍ട്ടിഫിക്കറ്റ് ലീഗിന് വേണ്ട: കുഞ്ഞാലിക്കുട്ടി

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, April 14, 2019 3:04 AM hrs IST

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചാര്‍ച്ച വിഷയമായിരുന്നു. എന്നാല്‍ അതിലേറെ വാര്‍ത്തകള്‍ സൃഷിച്ചത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവും രാഹുലും പ്രിയങ്കയും ചേര്‍ന്ന്! വയനാട്ടില്‍ നടത്തിയ റോഡ്‌ഷോയുമായിരുന്നു.റോഡ്‌ഷോയിലെ മുസ്ലിം ലീഗ് സാന്നിധ്യം ദേശീയ മാധ്യമങ്ങള്‍ എടുത്തുകാട്ടിയിരുന്നു. ഒപ്പം മുസ്ലിം ലീഗിന്റെ പതാകയെ പാക് പതാകയായി ചിത്രീകരിക്കാനുള്ള ശ്രമവും നടന്നു.
അതേസമയം, റോഡ്‌ഷോയിലെ മുസ്ലിം ലീഗ് സാന്നിധ്യം ബിജെപി നേതാക്കള്‍ വിമര്‍ശനത്തിനുള്ള വിഷയമാക്കി. ബിജെപി നേതാക്കള്‍ മുസ്ലിം ലീഗ് വൈറസ് ആണെന്നും, കോണ്‍ഗ്രസിനെ ഈ വൈറസ് ബാധിച്ചിരിക്കുകയാണെന്നും ആരോപിച്ചിരുന്നു. എന്നാല്‍, ബിജെപി നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എത്തിയിരിയ്ക്കുകയാണ്.
പ്രധാനമന്ത്രിയടക്കമുള്ളവരുടെ ലീഗിനെതിരായ വിമര്‍ശനങ്ങളെ പുച്ഛിച്ചു തള്ളുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവാദ പ്രസ്താവനകള്‍ അവര്‍ക്ക് കിട്ടാനുള്ള വോട്ട് നഷ്ടപ്പെടുത്തും. പ്രധാനമന്ത്രിയുടെയും യോഗി ആദിത്യനാഥിന്റെയുമൊന്നും സര്‍ട്ടിഫിക്കറ്റ് ലീഗിന് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീധരന്‍ പിള്ളയുടെ വര്‍ഗീയ പരാമര്‍ശത്തോട് പ്രതികരിച്ച കുഞ്ഞാലിക്കുട്ടി, വര്‍ഗീയത വളര്‍ത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് കൂട്ടിച്ചേര്‍ത്തു. ഇത് കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്റെ പ്രചാരണ വേദിയിലാണ് ശ്രീധരന്‍ പിളള വര്‍ഗീയത വിളിച്ചോതുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയത്. ബാലാക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് ശ്രീധരന്‍ പിളള മുസ്ലീംകള്‍ക്കെതിരെ തിരിഞ്ഞത്. 'ബാലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്ന ചിലരുണ്ട്. രാഹുല്‍ ഗാന്ധിയും യെച്ചൂരിയും പിണറായി വിജയനുമൊക്കെ ചോദിക്കുന്നത് മരിച്ച് കിടക്കുന്നത് ഏത് ജാതിക്കാരാ മതക്കാരാ എന്നൊക്കെയാണ്. ഇസ്ലാമാണ് എങ്കില്‍ ചില അടയാളങ്ങളുണ്ടല്ലോ.. ഡ്രസ്സൊക്കെ മാറ്റി നോക്കിയാല്‍ അല്ലേ അറിയാന്‍ പറ്റൂ. അങ്ങനെയൊക്കെ ചെയ്തിട്ട് വരണം എന്നാണ് അവര്‍ പറയുന്നത്' ഇതായിരുന്നു പ്രചാരണവേദിയില്‍ ശ്രീധരന്‍ പിളളയുടെ പരാമര്‍ശം.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

കൃപേഷിന്റെ കുടുംബം നാളെ പുതിയ വീട്ടിലേക്ക്: ഹൈബി ഈഡന്റെ കുറിപ്പ്
തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ആദിവാസി ഗോത്രസഭ
തൃശൂരില്‍ സുരേഷ് ഗോപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഭാര്യ രാധിക
ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു
തൊണ്ടയില്‍ മീന്‍ മുള്ള് തുളഞ്ഞുകയറി സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.