ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മകള്‍ പോയപ്പോള്‍ ജീവിതം ശൂന്യമായി!! ചിത്രയുടെ വാക്കുകള്‍ വൈറലാകുന്നു

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, April 14, 2019 3:46 AM hrs IST

മലയാളികളുടെ പ്രിയപ്പെട്ട വാനമ്ബാടി കെഎസ് ചിത്ര അനേകം ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ കലാകാരിയാണ്. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന ചിത്രയുടെ വ്യക്തി ജീവിതത്തില്‍ എന്നാല്‍ സന്തോഷം ഏറെയൊന്നും അനുഗ്രഹിച്ചിട്ടില്ല. വിധി ക്രൂരമായിട്ടായിരുന്നു ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ പിറന്ന കുഞ്ഞിനെ തട്ടിയെടുത്തത്. ഇന്നും തീരാ നോവായി മകളുടെ വിയോഗം വേട്ടയാടുകയാണെന്ന് ഗായികയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റും കാണിക്കുന്നു. മകള്‍ നഷ്ടപ്പെട്ടിട്ട് എട്ട് വര്‍ഷമാവുമ്‌ബോള്‍ മകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ചിത്ര.
2002 ലാണ് ചിത്രയ്ക്ക് കുഞ്ഞു ജനിക്കുന്നത്. 2011 ലെ വിഷു നാളില്‍ ദുബായിയിലെ നീന്തല്‍ കുളത്തില്‍ വീണ് കുഞ്ഞ് മരണപ്പെടുകയും ചെയ്തു. അന്ന് എട്ട് വയസായിരുന്നു നന്ദനയ്ക്ക്.
മകള്‍ പോയതോടെ ജീവിതത്തില്‍ ശൂന്യതയും ദുഃഖവും നിറഞ്ഞെന്ന് മകളുടെ ചിത്രം സഹിതം പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചിത്ര കുറിക്കുന്നു. മകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസില്‍ മായാതെ നില്‍ക്കുകയാണെന്നും പോസ്റ്റില്‍ ഗായിക ചിത്ര പറയുന്നു.'ജനനവും മരണവും ഒന്നും നമ്മുടെ കൈകളിലല്ല. സമയം പറന്നുപോവുകയാണ്. ഓര്‍മ്മകള്‍ മനസില്‍ ആഴത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. ജീവിതത്തില്‍ ശൂന്യതയിലും ദുഃഖവും നിറഞ്ഞി. മിസ്സിങ് യു നന്ദന' ചിത്ര കുറിക്കുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

കൃപേഷിന്റെ കുടുംബം നാളെ പുതിയ വീട്ടിലേക്ക്: ഹൈബി ഈഡന്റെ കുറിപ്പ്
തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ആദിവാസി ഗോത്രസഭ
തൃശൂരില്‍ സുരേഷ് ഗോപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഭാര്യ രാധിക
ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു
തൊണ്ടയില്‍ മീന്‍ മുള്ള് തുളഞ്ഞുകയറി സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.