ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

'ലോകസഭ ഇലക്ഷനും & മതേതര ഇന്ത്യയും' ഒ എന്‍ സി പി കുവൈറ്റ് ചര്‍ച്ച സംഘടിപ്പിച്ചു

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, April 15, 2019 5:07 AM hrs IST

ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് ദേശീയ കമ്മിറ്റി,  2019 ലെ ഇന്ത്യയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്   'ലോകസഭ ഇലക്ഷനും & മതേതര ഇന്ത്യയും'  എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചാസമ്മേളനം 2019 ഏപ്രില്‍ 13 ശനിയാഴ്ച  അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് സംഘടിപ്പിച്ചു. കുവൈറ്റിലെ വിവിധ സംസ്ഥാന സംഘടന പ്രതിനിധികള്‍ പങ്കെടുത്തു  .. :
 ഓ എന്‍ സി പി കുവൈറ്റ്,  ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി സ്വാഗതം പറഞ്ഞ ചര്‍ച്ച സമ്മേളനം,  പ്രസിഡന്റും ലോക കേരള  സഭാംഗവുമായ  ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഫൈസല്‍ മഞ്ചേരി കേരള ഇസ്ലാമിക് ഗ്രൂപ്പ് , ഷാഫി ഹൈദര്‍  പ്രവാസി ജെ എം എം  ജാര്‍ഖണ്ഡ്, ഭാസ്‌കരന്‍ തേവര്‍ ഒ എന്‍ സി പി തമിഴ്‌നാട്, ലായി ക് അഹമ്മദ്,  വെല്‍ഫയര്‍ കേരള, പ്രകാശ് ജാദവ് ഒ എന്‍ സി പി മഹാരാഷ്ട്ര, മുകേഷ് വി പി കല ആര്‍ട്ട്, മുബാരക് കാമ്പ്രത്ത് ജി കെ പി എ കുവൈറ്റ്, ഈപ്പന്‍ ജോര്‍ജ് ഒ ഐ സി സി, സലീം രാജ് ഫോക്കസ് കുവൈറ്റ്, അലക്‌സ് മാത്യു കെ ജെ പി സ്,. ബിജു റാം സ്റ്റീഫന്‍ ടെക്‌സാസ്, പുഷ്പരാജ് കെ ഇ എ കുവൈറ്റ്, ജോണ്‍സന്‍ വി പി വേലൂര്‍ ഒരുമ, ശ്രീബിന്‍ ശ്രീനിവാസന്‍ ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍, ബ്രൈറ്റ് വര്‍ഗീസ് ഒ എന്‍ സി പി കേരള തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
നിലവിലെ സര്‍ക്കാരിന്റെ, ഭരണഘടന ഉറപ്പ് തരുന്ന മതേതര രാജ്യത്തിന്റെ നിലപാടിനെതിര കഴിഞ്ഞ 5വര്‍ഷത്തിനുള്ളില്‍ ഉണ്ടായ നടപടികളെക്കുറിച്ചും, ഇലക്ഷന് മുന്‍പായി മതേതര നിലപാടുകളുള്ള വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇടയിലെ ഐക്യമില്ലായ്മ യെ കുറിച്ചും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. ട്രഷറര്‍ രവീന്ദ്രന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.


 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ഗുരുദക്ഷിണയായി കലാലയവര്‍ണ്ണങ്ങള്‍
കോഴിക്കോട് ജില്ലാ അസോസിയേഷന്‍,കുവൈറ്റ് അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഗ്രാന്‍ഡ് ഹൈപ്പര്‍ 'മണി റെയിന്‍' ആദ്യ നറുക്കെടുപ്പ് അല്‍ റായ് ശാഖയില്‍ നടത്തി
കലാ കുവൈറ്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു