ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മലയാളം മിഷന്‍ പഠനോത്സവം 2019 സംഘടിപ്പിച്ചു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, April 15, 2019 5:14 AM hrs IST

കുവൈറ്റ് സിറ്റി: മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന കണിക്കൊന്ന, സൂര്യകാന്തി കോഴ്‌സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് പഠനോത്സവം സംഘടിപ്പിച്ചു. കല കുവൈറ്റ്, എസ്എംസിഎ, ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍, സാരഥി കുവൈറ്റ് എന്നി മേഖലകളില്‍ നിന്ന് 966 കുട്ടികളാണ് പഠനോത്സവത്തില്‍ പങ്കെടുത്തത്. യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വച്ചാണ് പഠനോത്സവം അരങ്ങേറിയത്. മലയാളം മിഷന്‍ രജിസ്ട്രാര്‍ എം.സേതുമാധവന്‍ പഠനോത്സവം  ഉത്ഘാടനം ചെയ്തു. മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ജെ.സജി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം എന്‍ അജിത്ത് കുമാര്‍, യുണിമണി മാര്‍ക്കറ്റിംങ്ങ് മനേജര്‍ രജ്ഞിത്ത് പിള്ള, ചാപ്റ്റര്‍ അംഗങ്ങളായ തോമസ് കുരുവിള, ബിന്ദു സജീവ്, ബിജു ആന്റണി  എന്നിവര്‍ പഠനോത്സവത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പരിപാടികള്‍ക്ക്  ചാപ്റ്റര്‍ അംഗങ്ങളായ ജി.സനല്‍കുമാര്‍, വി.അനില്‍കുമാര്‍, സജീവ് എം ജോര്‍ജ്ജ്, എബി വരിക്കാട്, സാം പൈനും മുട് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ മേഖലകളില്‍ നിന്നായി 150ല്‍ അധികം അധ്യാപകരാണ് പഠനോത്സവത്തിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിച്ചത്. പഠനോത്സവം വിജയിപ്പിക്കുന്നതിന് സഹായിച്ച അധ്യാപകര്‍, വിവിധ സംഘടനകളിലെ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ നന്ദി രേഖപെടുത്തി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ഗുരുദക്ഷിണയായി കലാലയവര്‍ണ്ണങ്ങള്‍
കോഴിക്കോട് ജില്ലാ അസോസിയേഷന്‍,കുവൈറ്റ് അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഗ്രാന്‍ഡ് ഹൈപ്പര്‍ 'മണി റെയിന്‍' ആദ്യ നറുക്കെടുപ്പ് അല്‍ റായ് ശാഖയില്‍ നടത്തി
കലാ കുവൈറ്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു