ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കെ.ഡി.എന്‍.എ വുമണ്‍സ് ഫോറം ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, April 15, 2019 5:26 AM hrs IST

കുവൈറ്റ് : കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ. അസോസിയേഷന്‍ വുമണ്‍സ് ഫോറം  
സ്ത്രീകള്‍ക്കും കൗമാരക്കാരികള്‍ക്കുമായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 
ഏപ്രില്‍ 11 ന്ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയര്‍ ഹാളില്‍  വച്ചു  നടന്ന ബോധവത്കരണ കഌസില്‍ 
ഗൈനക്കോളജി വിഭാഗം  ഡോക്ടര്‍  രൂപ മോസസ്  ഉത്ഘാടനം നിര്‍വഹിക്കുകയും  ഗര്‍ഭാശയ സംബന്ധമായ രോഗങ്ങങ്ങള്‍ എന്ന  വിഷയത്തില്‍ ക്ലാസും  സ്‌ത്രൈണരോഗ സംബനധിയായ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. വുമണ്‍സ് ഫോറം പ്രസിഡന്റ് ലീന റഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ജനറല്‍ സെക്രട്ടറി ആഷിക്ക ഫിറോസ് സ്വാഗതവും ട്രഷറര്‍ സജിത  നസിര്‍ നന്ദിയും അറിയിച്ചു. ഉത്ഘാടന സമ്മേളനത്തില്‍   കെ.ഡി.എന്‍.എ പ്രസിഡന്റ് ഇല്ല്യാസ് തോട്ടത്തില്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയും കെ.ഡി.എന്‍.എ ആക്ടിങ് ജനറല്‍ സെക്രട്ടറി ഷിജിത് കുമാര്‍ ചിറക്കല്‍, കെ.ഡി.എന്‍.എ ട്രഷറര്‍ സന്തോഷ് പുനത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  സ്ത്രീകളുടെ വന്‍ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്ലാസ്സില്‍ കെ.ഡി.എന്‍.എ യുടെ ഉപഹാരം ഡോക്ടര്‍ രൂപ മോസസ് വുമണ്‍സ് ഫോറം പ്രസിഡന്റ് ലീന റഹ്മാനില്‍ നിന്ന് ഏറ്റുവാങ്ങി. ഷാഹിന സുബൈര്‍, രജിത തുളസീധരന്‍, റാഫിയാ അനസ്, ജയലളിത കൃഷ്ണന്‍ ,സന്ധ്യ ഷിജിത്, ഇന്ദിര കരുണാകരന്‍, ആന്‍ഷീറ സുള്‍ഫിക്കര്‍, റമിഷ ജമാല്‍, സുഷമ ദിനേശ്, പ്രേമ വിജയന്‍  തുടങ്ങി നിരവധി വുമണ്‍സ് ഫോറം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി. 






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ഗുരുദക്ഷിണയായി കലാലയവര്‍ണ്ണങ്ങള്‍
കോഴിക്കോട് ജില്ലാ അസോസിയേഷന്‍,കുവൈറ്റ് അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഗ്രാന്‍ഡ് ഹൈപ്പര്‍ 'മണി റെയിന്‍' ആദ്യ നറുക്കെടുപ്പ് അല്‍ റായ് ശാഖയില്‍ നടത്തി
കലാ കുവൈറ്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു