AddFreeStats.com Free Web Stats!Web Stats
ഏ കെ മുരളീധരന്‍
എഡിറ്റേഴ്‌സ് പോയ്ന്റ്‌
കെ പി സേതുനാഥ്, മെല്‍ബണ്‍
ലേഖനം
കുഞ്ഞബ്ദുള്ള ചാലപ്പുറം
ഗള്‍ഫെഴുത്ത്
കോവിലകം ജയപ്രകാശ്
ഗള്‍ഫെഴുത്ത്
നജീം കൊച്ചുകലുങ്ക് റിയാദ്, സൗദി അറേബ്യ
അനുഭവം
സക്കറിയ സലാഹുദ്ദീന്‍.ദോഹ, ഖത്തര്‍
ഗള്‍ഫെഴുത്ത്
ഒ എസ് എ റഷീദ്
ലേഖനം
വിപുല്‍നാഥ്‌
കളിയെഴുത്ത്
സക്കറിയ സലാഹുദ്ദീന്‍ ദോഹ, ഖത്തര്‍
ഗള്‍ഫിലെ സേവന വഴികള്‍
ഷാനവാസ് ചുങ്കത്ത്, മീഡിയ കണ്‍വീനര്‍, കേളി ടൂര്‍ണമെന്റ്
ഗള്‍ഫിലെ കളിയെഴുത്ത്
രഞ്ജന നായര്‍
യാത്രാവിവരണം - ഒന്നാം ഭാഗം
ഒ എസ് എ റഷീ
ഗള്‍ഫിലെ കുരുന്നു പ്രതിഭകള്‍
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍. ദോഹ, ഖത്തര്‍ .
ഗള്‍ഫിലെ കുരുന്നു പ്രതിഭകള്‍
ഞാന്‍ ഗന്ധര്‍വ്വന്‍
ഗന്ധര്‍വ്വയാത്രകള്‍


നാദിര്‍: അറബ് സംഗീതത്തിന്റെ 'ഇന്തൃന്‍ അംബാസഡര്‍'

നാദിര്‍ അബ്ദുല്‍സലാമിനെ ഖത്തര്‍ മ്യൂസിക് അക്കാദമി ഏറെറടുത്തു
ഗള്‍ഫിലെ കുരുന്നു പ്രതിഭകള്‍ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍. ദോഹ, ഖത്തര്‍ .

അനാദിയായ സംഗീതത്തിന് ദേശത്തിന്റെയും ഭാഷയുടെയും വ്യതൃാസമില്ലെന്ന് തെളിയിച്ച ബാലഗായകന്‍ നാദിര്‍ അബ്ദുല്‍സലാമിനെ അറബ് സംഗീതത്തിന്റെ ഇന്തൃന്‍ അംബാസഡര്‍ എന്ന് വിളിച്ചത് ഖത്തര്‍ അംബാസഡറായ ദീപാ ഗോപാലന്‍ വാദ്വയാണ്. നാദിറിനെ ഖത്തര്‍ മൃൂസിക് അക്കാദമി ഏറെറടുത്തു എന്നതാണ് അറബ് സംഗീതലോകത്തുള്ള പുതുവാര്‍ത്ത. ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സണും ഖത്തര്‍ മൃൂസിക് അക്കാദമി ചെയര്‍മാനുമായ ഡോ. സൈഫ് അലി അല്‍ ഹജരിയാണ് നാദിറിന്റെ അസാധാരണ കഴിവ് അറേബൃന്‍സംഗീതത്തിന് ഉപയോഗപ്പെടുത്തുവാന്‍ വേണ്ടി തീരുമാനിച്ചത്. ഇതിന്റെ മുന്നോടിയായി അറേബൃന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ കരസ്ഥമാക്കിയ പ്രശസ്ത അറബ് സംഗീതജ്ഞനും നിലവില്‍ ഖത്തര്‍ മൃൂസിക് അക്കാദമിയുടെ അറബ് സംഗീത വിഭാഗം തലവനുമായ ഈസ ബൗലോസ് നാദിറിന് പരിശീലനം നല്‍കിത്തുടങ്ങി. അമേരിക്കയിലും, യൂറോപ്പിലും പ്രശസ്തനായ ഇദ്ദേഹത്തിന്റെ പരിശീലനം നാദിറിന് ലഭിക്കുന്ന അപൂര്‍വ അവസരമാണ്. പ്രശസ്ത അറേബൃന്‍ സംഗീതോപകരണമായ ഊദിലും നാദിറിന് പരിശീലനം നല്‍കുന്നുണ്ട്. കൂടാതെ വെസ്‌റ്റേണ്‍ സംഗീതത്തില്‍ അക്കാദമിയുടെ വെസ്‌റ്റേണ്‍ സംഗീത വിഭാഗം ഹെഡ്, ആനി മേരി പിഗ്‌നഗൈയാണ് നാദിറിന് പരിശീലനം നല്‍കുന്നത്.

രണ്ടാമത്തെ വയസ് മുതല്‍ പാടി തുടങ്ങിയ നാദിര്‍ പതിമൂന്ന് വയസുവരെ ശാസ്ത്രീയമായ യാതൊരു പരിശീലനവും നേടിയിട്ടില്ല. അറബ് ഗാനാലാപനത്തില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുളള നാദിര്‍ നിലവില്‍ അറബ് ഗായകരോടൊപ്പം വേദികള്‍ പങ്കിടുന്ന അറബിയല്ലാത്ത ഏക ഗായകനാണ്. നാദിറിനെ ഈയിടെ ഖത്തറിന്റെ ആഭൃന്തര മന്ത്രാലയം പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. സാംസ്‌കാരിക പരിപാടികളില്‍ അറബ് ഗാനാലാപനത്തിന് ക്ഷണം ലഭിക്കുന്ന ഏക വിദേശിയായ നാദിറിനെ ദോഹ ഏഷൃന്‍ഗെയിംസില്‍ പാടാന്‍ ലഭിച്ച അവസരവും, ദുബായ് മീഡിയാ സിറ്റിയില്‍ ദുബായ് ഭരണാധികാരികള്‍ക്ക് മുമ്പില്‍ പാടാന്‍ ലഭിച്ച അവസരവും നാദിറിന്റെ അറബിഗാനാലാപനത്തിന് ലഭിച്ച ഏററവും വലിയ അംഗീകാരമായിട്ടാണ് കണക്കാക്കുന്നത്.

ഖത്തറിലും വിദേശത്തുമായി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുളള നാദിറിനെ അറബ് സംഗീതത്തിന്റെ ഇന്തൃന്‍ അംബാസഡര്‍ എന്നാണ് നിലവിലെ ഖത്തര്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്വ വിശേഷിപ്പിച്ചത്. അടുത്തിടെ ദോഹയില്‍ നടന്ന ഒരു അറബ് സംഗീത പരിപാടിയില്‍ അറേബൃന്‍ സംഗീതത്തിന്റെ നക്ഷത്രം എന്ന പേരില്‍ അറിയപ്പെടുന്ന സൗദിഗായകന്‍ മുഹമ്മദ് അബ്ദുവിന്റെ മുമ്പില്‍ അദ്ദേഹത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനമായ 'അല്‍-അമാക്കിന്‍' തന്മയത്വത്തോടെ നാദിര്‍ പാടിയപ്പോള്‍ നാദിറിനെ അദ്ദേഹം ആലിംഗനം ചെയ്തു പ്രശംസിച്ചിരുന്നു. ഖത്തറിന്റെ ഏററവും പ്രശസ്ത ഗായകനായ അലി അബ്ദുസത്താറിനോടൊപ്പം വേദി പങ്കിട്ട നാദിര്‍ നിലവില്‍ അല്‍-മഹബ്ബ അറബ് ഓര്‍ക്കസ്ട്രയില്‍ മുഖൃ ഗായകനാണ്. അറബിഗാനങ്ങള്‍ കൂടാതെ ഏത് ഭാഷകളിലും തന്മയത്വത്തോടെ ആലപിക്കുന്ന നാദിര്‍ ഖത്തറില്‍ രണ്ട് വര്‍ഷമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കലാപ്രതിഭയാണ്. ദോഹ എം. ഇ. എസ്. ഇന്തൃന്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നാദിര്‍ കോഴിക്കോട് ജില്ലയിലെ കുറ്റിയാടി സ്വദേശിയും ഖത്തര്‍ പെേ്രടാളിയത്തില്‍ ഉദ്യോഗസ്ഥനുമായ ഒ. എസ്. അബ്ദുസ്സലാമിന്റെയും ആയഞ്ചേരി സ്വദേശിനി ബല്‍ക്കീസിന്റെയും ഏഴു മക്കളില്‍ മൂത്തയാളാണ്.

ഓരോ വസന്തത്തിലും ഒരു പൂവ്; അറബികളുടെ മനം കവര്‍ന്ന് നാദിര്‍
ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഫ്രന്റ്‌സ് എണ്‍വയോണ്‍മെന്റ് സെന്റര്‍ സംഘടിപ്പിച്ചുവരുന്ന പ്രകൃതി സംരക്ഷണ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായുള്ള അറബ് കള്‍ച്ചറല്‍ പരിപാടിയില്‍ പാടിയതോടെ നാദിര്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഖത്തര്‍ അമീറിന്റെ പത്‌നി ശൈഖ മൗസയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന പരിപാടിയില്‍ ഇത് നാലാമത്തെ വര്‍ഷമാണ് നാദിര്‍ അറബിഗാനാലാപനം നടത്തുന്നത്. എല്ലാ വ്യാഴാഴ്ച്ചകളിലും ഖത്തറിന്റെ തെരഞ്ഞെടുക്കപ്പെടുന്ന ഷോപ്പിംഗ് മാളുകളിലും, പാര്‍ക്കുകളിലുമായി നടത്തപ്പെടുന്ന ബോധവല്‍ക്കരണ പരിപാടി നിയന്ത്രിക്കുന്നത് ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സണും എഫ്.ഇ.സി ചെയര്‍മാനുമായ ഡോ. സൈഫ് അല്‍ ഹരജിയും, എഫ്.ഇ.സി സെക്രട്ടറി ജനറല്‍ യൂസുഫ് അല്‍ കാദിയുമാണ്. കുട്ടികള്‍ക്കായി ചിത്രരചന, വിവിധതരം ഗെയിമുകള്‍, ക്വിസ്, പാവകളി എന്നിവയും അല്‍ മഹബ്ബ അറബ് ഓര്‍ക്കസ്ട്രയുടെ അറബി ഗാനമേളയുമാണ് ഇതിന്റെ ഭാഗമായി നടന്നുവരുന്നത്. ഖത്തരീ ഗായകന്‍ അബ്ദുള്‍അസീസ് മസ്ഊദും ഗാനമേളയില്‍ പങ്കെടുക്കുന്നുണ്ട്. ഖുല്ലാം എന്ന പേരിലറിയപ്പെടുന്ന ചെടിയെയാണ് ഈ വര്‍ഷം പ്രചാരണത്തിനായി തെരഞ്ഞെടുക്കുന്നത്. മുന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തറില്‍ വളരുന്ന 12 ഇനം ചെടികളെ പ്രസ്തുത പരിപാടിയിലൂടെ പൊതുജനങ്ങള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും പരിചയപ്പെടുത്തിയിട്ടുണ്ട്.Photo Gallery