Volume : 3 | Issue: 10

സിനിമ

സന്തോഷ് പണ്ഡിറ്റിനെ ഭയക്കുന്നത് എന്തുകൊണ്ട്?

ഡോ. പ്രശാന്ത് ആര്‍. കൃഷ്ണ

santhosh pandit talk showഞാന്‍ സന്തോഷ് പണ്ഡിറ്റിന്റെ ആരാധകനോ അദ്ദേഹത്തിന്റെ ക്യഷ്ണനും രാധയും എന്ന സിനിമയുടെ വക്താവോ അല്ല. സന്തോഷ് പണ്ഡിറ്റിനെപറ്റി ഇകഴ്ത്തിയോ പുകഴ്ത്തിയോ ഒന്നും തന്നെ എഴുതാന്‍ കരുതിയിരുന്നുമില്ല. കഴിഞ്ഞ ദിവസം മനോരമ ചാനലില്‍ വന്ന ഒരു ടോക്‌ഷോയും അതേകുറിച്ച് എന്റെ ചില സുഹ്യത്തുക്കളുമായ് നടത്തിയ ചില ചര്‍ച്ചകളുമാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഘടകം. മുഖ്യധാരാ മാധ്യമങ്ങളില്‍ പോലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്ന പ്രബുദ്ധമായ സാംസ്‌കാരിക കേരളത്തിന്റെ വര്‍ത്തമാന കാലഘട്ടത്തില്‍ അസഭ്യം വായിക്കാന്‍ ആഗ്രഹമില്ലാത്ത എല്ലാ മാന്യ വായനക്കാരും, പതിനെട്ടു വയസ്സിനു താഴെ പ്രായമുള്ളവരും വായന ഇവിടെ വച്ച് അവസാനിപ്പിക്കുക.

പുട്ടിന് പീരയന്നോണം ഇന്ന് മലയാള സിനിമയെകുറിച്ച് സംസാരിക്കുമ്പോഴൊക്കെ നമുക്ക് സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ സിനിമയും വേണമന്നിരിക്കിലും, ക്യഷ്ണനും രാധയും എന്ന സിനിമ തീയേറ്ററുകളില്‍ എത്തിയ നാളുമുതല്‍ മലയാളത്തിലെ ചാനലുകള്‍ സന്തോഷ് പണ്ഡിറ്റിനോടും അദ്ദേഹത്തിന്റെ സിനിമയോടും കാണിച്ച സമീപനം മാധ്യമ ധര്‍മ്മത്തിന്റെ എല്ലാ അതിര്‍ വരമ്പുകളേയും ലംഘിച്ച ആഭാസമായിരുന്നു. ഭീമമായ മുതല്‍മുടക്കി മലേഷ്യയിലും സിംഗപ്പൂരിലും മറ്റും ചിത്രീകരിച്ച്, ലക്ഷങ്ങള്‍ ചിലവിട്ട് പ്രമോഷന്‍ നടത്തി തീയേറ്ററുകളിലെത്തിക്കുന്ന സൂപ്പര്‍ സ്റ്റാറുകളുടേയും മെഗാസ്റ്റാറുകളുടേയും വമ്പന്‍ സിനിമകള്‍ എന്നവകാശപ്പെടുന്ന സിനിമകള്‍ പോലും മൂന്നാം നാള്‍ തീയേറ്ററുകളില്‍ മൂക്കും കുത്തി വീഴുമ്പോള്‍, അടുത്തകാലങ്ങളിലൊന്നും മലയാള സിനിമ കണ്ടിട്ടിട്ടാത്ത തരത്തില്‍ തീയേറ്റര്‍ നിറഞ്ഞ് പ്രദര്‍ശന വിജയം നേടുന്ന ക്യഷ്ണനും രാധയും എന്ന സൂപ്പര്‍ഹിറ്റ് സിനിമ, മലയാളസിനിമയുടെ ചരിത്രത്തിലെ അരാജകത്വത്തിന്റെയും അര്‍മാദങ്ങളുടെയും ആരവമായി ചിത്രീകരിക്കപ്പെടാന്‍, സിനിമ തീയേറ്ററില്‍ എത്തിയ ദിവസം മുതല്‍ തന്നെ ബുദ്ധിജീവികളും ചാനലുകളും മല്‍സരമായിരുന്നു.

മലയാള ദ്യശ്യമാധ്യമ രംഗത്ത് തന്റെ സ്വതസിന്ധമായ കഴിവുകള്‍ കൊണ്ടു പ്രഗത്ഭനന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള നികേഷ് കുമാറിന്റെ മുനവച്ച ചോദ്യങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി നികേഷിനെ നിശബ്ദമാക്കാന്‍ സന്തോഷ് പണ്ഡിറ്റിനു കഴിഞ്ഞുവങ്കില്‍, മനോരമ ചാനലില്‍ വിളിച്ചു വരുത്തിയ, മലയാള സിനിമ തങ്ങളുടെ തറവാട്ടുസ്വത്താണന്നു കരുതുന്ന മൂന്നു ശുംഭന്മാരും, സ്വന്തം മനോരോഗമെന്തന്ന് അറിയാന്‍ കഴിയാത്ത ഡോ. ജോണ്‍ എന്ന ഒരു മനശാസ്ത്രജ്ഞനും, ഉദ്ധാരണമില്ലാതെ ക്ഷീണിച്ചുപോയ മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങളന്ന് സ്വയം അഹങ്കരിക്കുന്ന സംസ്‌കാരശൂന്യരും ആഭാസന്മാരായ കുറേ പീക്കിരി പിള്ളേരും, മാത്തുകുട്ടിച്ചായന്റെ സ്വന്തം അവതാരികയായ ഷാനിമോളും കൂട്ടം ചേര്‍ന്ന് പബ്ലിക്കായി ഒരു മനുഷ്യനെ ബലാല്‍സംഗം ചെയ്യുമ്പോള്‍, മാധ്യമധര്‍മ്മങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തുന്ന നിന്ദ്യവും ഹീനവും മനഷ്യത്വരഹിതവുമായ ശുദ്ധ തെമ്മാടിത്തരമായിപോയി അത് എന്ന് പറയാതിരിക്കാന്‍ തരമില്ല.

ഒരു ചാനലിന്റെ പിന്‍ബലത്തോടെ സംഘടിത ശക്തിയില്ലാത്ത നിരപരാധിയായ ഒരു പാവം മനുഷ്യനെ വിളിച്ചു വരുത്തി മുന്‍കൂട്ടി തേച്ച് മൂര്‍ച്ചയേറ്റിയ സഭ്യമല്ലാത്ത വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് കാണുമ്പോള്‍, ധാര്‍മ്മിക ബോധമോ മനുഷ്യത്വമോ ഒരല്പമെങ്കിലും മനസ്സിലവശേഷിച്ചിട്ടുള്ള ഒരു വ്യക്തിക്കും അതിനെതിരേ പ്രതികരിക്കാതിരിക്കനാവില്ല. എത്രയൊക്കെ തള്ളി പറഞ്ഞാലും വിമര്‍ശിച്ച് വിമര്‍ശിച്ച് വലിച്ചുകീറി പോസ്റ്റര്‍ ഒട്ടിച്ചാലും ഇന്ന് സൂപ്പര്‍ ഹിറ്റില്‍ നിന്നു മെഗാഹിറ്റിലേക്ക് പോയികൊണ്ടിരിക്കുന്ന കൃഷ്ണനും രാധയും എന്ന ട്രെന്‍ഡ് സിനിമ ഒരു കാലഘട്ടത്തിന്റെ ചിത്രമാണന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. വമ്പന്‍ ഹിറ്റുകളായ ഷാരൂഖ് ഖാന്റെ റാ വണ്‍, വിജയ്‌യുടെ വേലായുധം, സൂര്യയുടെ ഏഴാം അറിവ് തുടങ്ങിയ ബിഗ്ബഡ്ജറ്റ് ചിത്രങ്ങളോട് മത്സരിച്ചാണ് ക്യഷ്ണനും രാധയും ഈ വമ്പന്‍ വിജയം കൊയ്‌തെടുക്കുന്നതന്നത് ഈ ചിത്രത്തിന്റെ വിയജത്തിന്റെ തിളക്കം കൂട്ടുന്നു.

പിതാവിനു മുന്‍പേ ഭൂജാതനായ ഒരാള്‍ക്ക് മാത്രമേ മറ്റൊരാളെ തന്തക്കും തള്ളക്കും വിളിക്കാന്‍ കഴിയുകയുള്ളൂ എന്നിരിക്കെ, സന്തോഷ് പണ്ഡിറ്റിനെ അച്ഛനും അമ്മക്കും വിളിക്കുമ്പോള്‍ ഏതോ മനോരോഗാശുപത്രിയില്‍ നിന്നും നൂലില്‍ കെട്ടിയിറക്കിയ ഒരു ഡോക്ടറുടെ സഹായത്തോടെ, അയാളെ മനോരോഗിയായ് ചിത്രീകരിക്കപ്പെടാന്‍, മലയാള സിനിമയുടെ പുറമ്പോക്കില്‍ മാത്രം സ്ഥാനം കല്പിച്ചിട്ടുള്ള ബാബുരാജ് എന്ന ഗുണ്ടാനടന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് ആ ചാനല്‍ ചര്‍ച്ചയില്‍ ഉടനീളം കാണാമായിരുന്നു. ഒരു മനുഷ്യനെ പച്ചക്കു കത്തിക്കുമ്പോള്‍ ലഭിക്കുന്ന സാഡിസ്റ്റിക് ആനന്ദം, സന്തോഷ് പണ്ഡിറ്റ് മനോനില കൈവിടാതെ യുക്തിപരമായ് എതിര്‍ത്തു തോല്പിക്കുമ്പോഴും ബാബുരാജിന്റെ മുഖത്ത് ഗോഷ്ടികളായ് രൂപപ്പെടുന്നുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യനെ ആസൂത്രിതമായ് ക്ഷണിച്ചു വരുത്തി നിക്യഷ്ടമായ രീതിയില്‍ പരസ്യമായ് പരിഹസിക്കുന്നതല്ലേ യഥാര്‍ത്ഥ മനോരോഗം? സന്തോഷ് പണ്ഡിറ്റിന്റെ സിനിമക്ക് നിലവാരമില്ലന്ന് ആക്രോശിക്കുന്ന ബാബുരാജ് പടച്ചിറക്കി തീയേറ്ററുകളിലെത്തിയ മനുഷ്യമ്യഗം എന്ന സോഫ്ട് സെക്‌സ് പടവും ബ്ലാക് ഡാലിയയുമൊക്കെയാണോ മലയാളത്തിലെ നിലവാരമുള്ള സിനിമകള്‍? പതിനെട്ടു വര്‍ഷം സിനിമാ ഫീല്‍ഡില്‍ കിടന്ന് അഭിനയവും സംവിധാനവും നിര്‍മ്മാണവും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും മാറി മാറി പയറ്റിയിട്ടും, തീയേറ്ററില്‍ കൂവാന്‍ പോലും ആളെ കയറ്റാന്‍ കഴിയാതെ എട്ടുനിലയില്‍ പൊട്ടിയ സ്വന്തം പടങ്ങള്‍ പെട്ടിയിലാക്കി മടക്കി അയച്ചതിലുള്ള നിരാശയും, സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ഉണ്ടാക്കുന്ന തരംഗത്തില്‍ വിളറി പിടിച്ച അസൂയയും അതിലൂടെ ഉണ്ടായ ഫ്രസ്‌ട്രേഷനുമെല്ലാം ബാബുരാജിന്റെ വാക്കുകളിലുണ്ടായിരുന്നു.

വലിയ വായില്‍ മലയാളസിനിമയുടെ നിലവാരത്തെകുറിച്ച് ആധികാരികമായ അറിവുണ്ടന്ന മിഥ്യാധാരണയില്‍ അവിടെ കിടന്നു പുലംമ്പി ആര്‍ത്തട്ടഹസിച്ച ലിജോ പെല്ലിശേരിയുടെ, കലാമൂല്യത്തിന്റെ ശ്രേഷ്ഠമായ ഉദാഹരണങ്ങളായ് എടുത്തു കാണിച്ച സിറ്റി ഓഫ് ഗോഡിന്റെയും നായകന്റെയും, എം. എ ഷാനവാസിന്റെ ബസ്റ്റ് ഓഫ് ലക്കിന്റെയും ഒക്കെ കലാമൂല്യവും ഗതിയുമൊക്കെ നമ്മള്‍ കണ്ടതാണ്. കോടികള്‍ മുതല്‍മുടക്കിയെടുത്ത് നിര്‍മ്മാതാക്കളെ കുത്തുപാളയെടുപ്പിച്ച ഇവരുടെ സിനിമകളുടെ സ്ഥാനം എവിടയാണന്ന് ഒരുക്കലങ്കിലും ചിന്തിക്കാതെ, വെറും അഞ്ചു ലക്ഷം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ക്യഷ്ണനും രാധയും എന്ന സിനിമക്ക് ചവറ്റു കുട്ടയില്‍ ആണ് സ്ഥാനം എന്ന് ഇവര്‍ പറയുന്നത് ഷണ്ഡത്തരമന്നല്ലതെ മറ്റൊന്നും പറയാനാവില്ല. ഷാനി പ്രഭാകരന്‍ എന്ന അവതാരിക ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആക്രോശിക്കുന്നുണ്ടായിരുന്നു മലയാള സിനിമയുടെ കൂട്ടത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെ കൂട്ടേണ്ട എന്ന്. അങ്ങനെ എങ്കില്‍ യാതൊരു നിയന്ത്രണവുമില്ലാതെ അഴിച്ചുവിട്ട പേപ്പട്ടികള്‍ നടത്തുന്ന കുരച്ചു ചാട്ടം പോലെ നടത്തിയ നിയന്ത്രണ രേഖ എന്ന ഈ ചാനല്‍ ചര്‍ച്ചയെ എന്തിന്റെ കൂട്ടത്തില്‍ കൂട്ടണം എന്ന് ഒന്നു പറഞ്ഞു തന്നിരുന്നകില്‍ നന്നായിരുന്നു.

അയാളുടെ സിനിമ ആഭാസമാണന്നു തോന്നുന്നുവങ്കില്‍ കാണാതിരിക്കുക. ഒരു മനുഷ്യനെ പരസ്യമായ് വ്യക്തിഹത്യ നടത്താനും, മനോരോഗിയായി ചിത്രീകരിക്കാനും, അയാള്‍ കോട്ട് ധരിക്കുന്നതിനെ ചോദ്യം ചെയ്യാനും പരിഹസിക്കാനും തെറി വിളിക്കാനും ഇവനൊക്കെ എന്തധികാരമാണുള്ളത്? ഗാന്ധിയെ വെള്ളക്കാര്‍ ഷൂസിട്ട് ചവിട്ടി പല്ലുതെറിപ്പിച്ചപ്പോഴും, ഒരു കരണത്തടിച്ചപ്പോള്‍ മറ്റേ കരണം കൂട്ടി കാട്ടികൊടുത്തപ്പോഴും അത് ഗാന്ധിയുടെ ബലഹീനതയല്ല കരുത്താണന്നും മഹത്വമാണന്നും ഒരോ ഇന്ത്യകാരനും വിശ്വസിക്കുമ്പോഴും ഊറ്റംകൊണ്ട് ഉയര്‍ത്തികാട്ടുമ്പോഴും, സന്തോഷ് പണ്ഡിന്റിന്റെ ഫോണിലേക്ക് വിളിച്ച് അസഭ്യം പറയുന്ന ചെറുപ്പക്കാരെ അയാള്‍ തിരികെ അസഭ്യം പറയാത്തത് ഗാന്ധിയനെന്ന് അവകാശപ്പെടുന്ന സന്തോഷ് പണ്ഡിന്റിന്റെ ബലഹീനതയും ഉളുപ്പില്ലായ്മയുമാണന്ന് ചിത്രീകരിക്കുന്ന നമ്മുടെ സമൂഹത്തിന്റെ ഭ്രമാത്മകമായ മനോനിലയെ അല്ലേ ചികില്‍സിക്കേണ്ടത്?

സംഘടിതമായ ഒരു പറ്റം സംസ്‌കാര ശൂന്യരായ 'മാന്യന്മാര്‍' ഒന്നിച്ച് ആക്രോശിച്ചിട്ടും പരിഹസിച്ചിട്ടും തെറിവിളിച്ചിട്ടും സന്തോഷ് പണ്ഡിറ്റില്‍നിന്നും ആരും ഒട്ടും പ്രതീക്ഷിച്ചിട്ടില്ലത്ത തരത്തില്‍ അസാമാന്യ പക്വതയോടെ, ആത്മസംയമനം കൈവിടാതെ തക്ക മറുപടികൊടുത്ത സന്തോഷ്, താന്‍ പ്രതിപക്ഷ ബഹുമാനമുള്ള ഒരു മാന്യനാണന്ന് തെളിയിച്ചു കഴിഞ്ഞു. നിങ്ങള്‍ തീര്‍ച്ചയായും ഈ കാലഘട്ടത്തിന്റെ താരവും നിങ്ങളുടെ ക്യഷ്ണനും രാധയും ഈ കാലഘട്ടത്തിന്റെ സിനിമയും തന്നയാണ്. സംസ്‌കാര സമ്പന്നരാണന്ന മിഥ്യാ ധാരണയില്‍ മറ്റുള്ളവരെ പരസ്യമായ് പോലും തെറിവിളിക്കാനും പരിഹസിക്കാനും യാതൊരുവിധ ഉളുപ്പുമില്ലാത്ത കേരള സമൂഹം നിങ്ങളില്‍ നിന്നും സംസ്‌കാരം എന്തെന്ന് പഠിച്ചിരുന്നെങ്കിലന്ന് ആശിച്ചുപോകയാണ്. മലയാള സിനിമയിലെ അഭിനയ ചക്രവര്‍ത്തിയായ തിലകനെവരെ പുറത്താക്കാനും എസ്റ്റാബ്ലിഷ്ഡായ പലതാരങ്ങള്‍ക്കും ബിസ്സിനസ്സ് മാഗ്‌നറ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തി മലയാളസിനിമയുടെ നിയന്ത്രണം മുഴുവന്‍ കൈപ്പിടിയിലൊതുക്കിയ അമ്മയും ഫെഫ്കയുമുള്‍പ്പെടെയുള്ള താരസംഘടനകളുള്ള വളരെ റിജിഡായ ഒരു ഇന്‍ഡസ്ട്രിയില്‍, ഒരു സിനിമ നിര്‍മ്മിച്ച് എല്ലാ പ്രതിസന്ധികളേയും ഒറ്റക്ക് തരണം ചെയ്ത് തീയേറ്ററിലെത്തിച്ചതിന്റെ പേരില്‍ കൂട്ടം ചേര്‍ന്ന്, യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ നടത്തിയ വ്യക്തിഹത്യ നിങ്ങള്‍ സഹിഷ്ണുതയോടെ നേരിടുന്നത് കണ്ടപ്പോള്‍ ബഹുമാനമാണ് തോന്നിയത്.

ചര്‍ച്ചയുടെ ഇടയില്‍ അവതാരികയുടെ തനതു സംസ്‌കാരം ഇടക്കിടക്ക് പുറത്തു വരുന്നതു കാണാമായിരുന്നു. മനോനില കൈവിട്ട് കിടന്ന് ആക്രോശിക്കുന്ന ബാബുരാജിനോടും കൂട്ടരോടും 'അവന്‍ പറയുന്നത് കൂടെ കേള്‍ക്കാം' എന്ന് ഷാനിപ്രഭാകരന്‍ ധര്‍ഷ്ട്യത്തോടെ പറയുന്നതു കേള്‍ക്കുമ്പോള്‍ നിങ്ങളുടെ സംസ്‌കാരം അത്ര അധ:പതിച്ചതായി പോയല്ലോ ഷാനീ എന്ന് സഹതപിക്കാതിരിക്കന്‍ കഴിയില്ല. പിച്ച വെച്ചുതുടങ്ങുന്ന പ്രായത്തിലുള്ള ഒരു കുട്ടിയെ, കൂട്ടം ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുന്നത് കണ്ടുനില്‍ക്കുന്ന മനോരോഗി ആസ്വദിക്കുന്ന ലൈംഗിക സുഖമാണോ ഷാനി പ്രഭാകരന്‍ അപ്പോള്‍ അനുഭവിച്ചാസ്വദിച്ചത്? ഒരു പരിപാടിയുടെ അവതാരകക്ക് എത്രയ്ക്ക് ചീപ്പ് ആയി സംസാരിക്കാം എന്നതിന്റെയും എത്ര മോശമായ് ഒരു ചാനല്‍ ചര്‍ച്ച സംഘടിപ്പിക്കാം എന്നതിന്റെയും ഏറ്റവും വലിയ ഉദാഹരണമായി അത്. ഒരു വ്യക്തിയോട് മാന്യമായ് പെരുമാറുവാന്‍ വിദ്യാഭ്യാസമോ ലോക വിവരമോ ഒന്നും വേണ്ട. നല്ല കുടുംബത്തില്‍ പിറന്നാല്‍ മാത്രം മതി. ഒരു പാവം മനുഷ്യനെ സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി അയാളുടെ നെഞ്ചത്തു കയറി സംഹാര താണ്ഡവമാടാന്‍ ഒരു വിഫലശ്രമം നടത്തിയ ഷാനിമോള്‍ക്ക്, ഇവിടുത്തെ ജുഡീഷ്വറിയെപോലും വെല്ലുവിളിക്കുന്ന ഗുണ്ടാതലവന്മാരായ ഏതങ്കിലും ഒരു രാഷ്ട്രീയക്കരനെ കുറിച്ച് ഇതുപോലെ ഒരക്ഷരം മിണ്ടാനുള്ള തന്റേടമുണ്ടോ?

ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ പാര്‍ട്ടിക്കാരു പിള്ളേര്‍ സ്ഫടികപെട്ടിയിലടച്ച് അത്തറുപൂശി ഒരു നല്ല മുല്ലപ്പൂമാലയും ചാര്‍ത്തി വീട്ടിലേക്ക് പാര്‍സലയക്കുമന്ന് നന്നായറിയാവുന്നതിനാല്‍ അതിന് നിങ്ങള്‍ക്ക് ധൈര്യമില്ലന്നറിയാം. ഒരു മനുഷ്യനെ കുളിപ്പിച്ചൊരുക്കിയിരുത്തി പബ്ലിക്കായ് കല്ലെറിഞ്ഞുകൊല്ലാന്‍ കുറേമനോരോഗികള്‍ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്ന തരത്തിലേക്ക് നിങ്ങള്‍ തരം താഴ്ന്നുപോയി എന്നതില്‍ സഹതാപമുണ്ട്. പെരുമ്പാവൂരില്‍, അധ്വാനിച്ച് സമൂഹത്തില്‍ മാന്യമായ് ജീവിക്കുന്ന പാവപ്പെട്ട ഒരു ചെറുപ്പക്കാരനെ അയാളുടെ പേഴ്‌സില്‍ വിയര്‍പ്പാറ്റിയുണ്ടാക്കിയ കുറച്ചു നൂറുരൂപാ നോട്ടുകളുണ്ടായിരുന്നു എന്ന ഒറ്റകാരണത്താല്‍, ബസില്‍ നിന്നും പിടിച്ചിറക്കി തല്ലികൊന്നവരുരടേയും ഷാനിമോളുടെ നേത്യത്വത്തില്‍ സന്തോഷ് പണ്ഡിറ്റിനെതിരെ നിക്യഷ്ടമായ് രീതിയില്‍ പരിഹസിച്ച് പുലഭ്യം പറയുകയും ചെയ്തവടേയും മനോനിലകള്‍ തമ്മില്‍ എന്താണ് വ്യത്യാസം?

മാന്യനെന്നും സംസ്‌കാര സമ്പന്നനെന്നും സ്വയം വിശ്വസിക്കുന്ന, തീയേറ്ററില്‍ പോയി ക്യഷ്ണനും രാധയും കണ്ട ചെറുപ്പക്കാര്‍ അഹങ്കാരം നിറഞ്ഞ പരിഹാസത്തോടുകൂടി കൂവുന്നുണ്ടായിരുന്നു, സിനിമയുടെ നിലവാരം കൊണ്ട് തീയേറ്ററില്‍ പോയതല്ല കൊടുങ്ങല്ലൂര്‍ ഭരണിയെ വെല്ലുന്നതരത്തില്‍ മൂന്നു മണിക്കൂര്‍ തെറിപാട്ടു പാടാന്‍ പോയതാണന്ന്. സൗമ്യയെന്ന പാവം പെണ്‍കുട്ടിയെ ട്രയിനില്‍ നിന്നും ട്രാക്കിലേക്ക് തള്ളിയിട്ട് ബലാല്‍സംഗം ചെയ്ത് കൊന്ന ഗോവിന്ദചാമിയെക്കാള്‍ അപകടകാരികള്‍ ഈ ചെറുപ്പക്കാരുതന്നയാണ്. അന്‍പതോ അറുപതോ രൂപ കൊടുത്ത് ടിക്കറ്റെടുത്ത് തീയേറ്ററില്‍ കയറി മൂന്നുമണിക്കൂര്‍ നിര്‍ത്താതെ തെറി വിളിക്കുകയും തുണിയുരിഞ്ഞ് തിമര്‍ത്താടുകയും ചെയ്യുന്ന ഈ ചെറുപ്പക്കരുടെ മനോരോഗത്തെ എന്തുപേരിട്ടു വിളിക്കണം. നിയന്ത്രണ രേഖയന്ന ഈ ചാനല്‍ ചര്‍ച്ചയെ കാണാനാവൂ.

ഷാനിമോള്‍ നടത്തിയ ചാനല്‍ പ്രകടനം കണ്ടിട്ടില്ലാത്തവര്‍ക്കായി ഇവിടെ ലിങ്ക് ചെയ്യുന്നു:
http://www.youtube.com/watch?v=lm_kuQf41oI




is loading comments...