Previous
Page
Home Gulfmalayaly.com Magazine Archive
Next
Page

രവീന്ദ്രീയം അഥവാ തലപ്പാടി മുതല്‍ പാറശാല വരെ
നന്ദകുമാര്‍ ചെറമംഗലത്ത്

ലച്ചിത്രകാരനും സഞ്ചാരിയും മാര്‍ക്‌സിയന്‍ ചിന്തകനുമായ രവീന്ദ്രന്റെ ഒറ്റപ്പെട്ടതും വഴിവിട്ടതും ആയ യാത്രാവിവരണമാണ് 2008ല്‍ പുറത്തിറങ്ങിയ 'എന്റെ കേരളം' എന്ന ഗ്രന്ഥം. പൂര്‍വ്വീകരോ പിന്‍മുറക്കാരോ അവകാശികളായി ഇല്ലാത്തതും ഏഷ്യാനെറ്റിലൂടെ ജനപ്രീതി നേടിയതുമായ ആഴത്തിലുള്ള ദ്യശ്യാഖ്യാനപരമ്പരയുടെ ലിഖിതരൂപമാണ് മാത്യഭൂമി ബുക്‌സ് ഇതിനകം തന്നെ നിരവധി പതിപ്പുകള്‍ പുറത്തിറക്കിയ ഈ ക്യതി. ഇതൊരു മനംമയക്കുന്ന വര്‍ണ്ണശബളമായ വിനോദയാത്രയോ കൊതിയൂറുന്ന കൊഴുപ്പേറിയ ഭക്ഷ്യഘോഷയാത്രയോ അല്ല. പ്രക്യതിയേയും മനുഷ്യ പ്രക്യതിയേയും സംബന്ധിച്ച തന്റെ യാഥാര്‍ഥ്യാധിഷ്ഠിതവും മൗലികവുമായ വീക്ഷണ വിചാരങ്ങളെ ഭാഷാശില്‍പ്പമായി പരിവര്‍ത്തിപ്പിയ്ക്കുന്ന വിവരണകലയാണ് രവീന്ദ്രന്റേതെന്ന് പ്രസാധകര്‍ തങ്ങളുടെ കുറിപ്പിലൂടെ രേഖപ്പെടുത്തുന്നു. കണ്ടും കേട്ടും മാത്രമല്ല മണത്തും രുചിച്ചും സ്പര്‍ശിച്ചും തന്റെ പഞ്ചേന്ദ്രീയങ്ങളാല്‍ തിരിച്ചറിഞ്ഞ കേരളത്തിന്റെ ബ്യഹത്തായ ചരിത്ര സംസ്‌ക്കാര പൈത്യകത്തെ ആണ് ഗ്രന്ഥകര്‍ത്താവ് ഇതിലൂടെ അനാവരണം ചെയ്ത് വാസയോഗ്യമാക്കി തരുന്നത്. തന്റെ മറ്റു ക്യതികളില്‍ എന്ന പോലെ ഇതിലേയും സുന്ദരവും ഒതുങ്ങിയതും എന്നാല്‍ അതിസവിശേഷവുമായ ഗദ്യഭാഷയില്‍ അപരിചിത്വം തീരെ അനുഭവപ്പെടുില്ല എന്നത് എടുത്തു പറയേണ്ടതാണ്.

കേരളത്തിന്റെ ഉത്തരാഗ്രമായ തലപ്പാടിയിലെ ചെങ്കല്‍പരപ്പില്‍ നിന്നാരംഭിയ്ക്കുന്ന ഈ അന്വേഷണയാത്ര നഗരിക കാഴ്ച്ചകളെ പരമാവധി തിരസ്‌ക്കരിച്ചും പരമ്പരാഗത ശൈലിയെ കൈവിട്ടു കളയുന്ന കോക്രീറ്റ് കാടുകളെ നിശിതമായി വിമര്‍ശിച്ചും അന്ധവിശ്വാസാധിഷ്ഠിതവും അതിസമ്പവും ആയ പരമ്പരാഗത നാട്ടുപഴമകളെയും സാംസ്‌ക്കാരിക വ്യതിയാനങ്ങളേയും കണിശമായി അടയാളപ്പെടുത്തിയും സമാപിക്കുന്നത് തെക്കേ അറ്റമായ പാറശാലയിലെ തമിഴ് ഗന്ധനമുള്ള അങ്ങാടിയിലാണ്. ഇതിനിടയില്‍ താന്‍ കണ്ടുമുട്ടുന്നവരില്‍ സാഹിത്യ കലാ രംഗത്തുള്ള പ്രശസ്തര്‍ വളരെ പരിമിതമായേ കടന്നു വരുന്നുള്ളൂ. നാട്ടു ഇടവഴികളില്‍ ഇടപഴകുന്നവരില്‍ ബഹുഭൂരിഭാഗവും മുഖ്യധാരയില്‍ നിന്ന് വ്യതിചലിച്ച് സഞ്ചരിയ്ക്കുന്നവരാണ്. വെള്ളിനേഴി എന്ന വള്ളുവനാടന്‍ ഗ്രാമ സന്ദര്‍ശനം തന്നെ നോക്കുക. പ്രശസ്തരായ കഥകളി കലാകാരന്‍മാര്‍ ഏറെ പേര്‍ അധിവസിക്കുന്നിടമാണെങ്കിലും ഈ സഞ്ചാരി എടുത്തുപറയുന്നത് കഥകളി കോപ്പു പണിയില്‍ നിപുണനും പൊതു സമൂഹത്തിന് ഏറക്കുറെ അപരിചിതനും ആയ കോവില്‍ ക്യഷ്ണനാശാരിയുടേയും കുടുംബത്തിന്റേയും പാരമ്പര്യ വൈഭവത്തെ ആണ്.

ഒരു സമ്പുഷ്ടമായ ശ്യംഗലയില്‍ നിന്ന് ചില കണ്ണികള്‍ മാത്രം ബലവത്തായ 'ാഷാചരട് പൊട്ടിച്ചടര്‍ത്തുന്നത് തികച്ചും അനുചിതമാണെങ്കിലും ദ്യശ്യ വിന്യാസത്തിലെ വൈവിധ്യാധിക്യം വ്യക്തമാക്കുതിനായി മാത്രം ചിലത് എടുത്തു പറയട്ടെ. ഇത് ഒരോ മലയാളിയുടേയും എന്റെ സ്വന്തം കേരളം തന്നെ. തിരുവനന്തപുരം പദ്മനാഭക്ഷേത്രത്തിന്റെ മൂലപ്രതിഷ്ഠയായി കരുതുന്ന കുമ്പളയിലെ അനന്തപുരം ക്ഷേത്രവും ആധുനിക മേളത്തിനൊപ്പം പോലും ചുവടുവെയ്ക്കുന്ന ദൈവകോലങ്ങളും കുടിയേറ്റത്തിന്റെ ജൂബിലി ആഘോഷിച്ച രാജപുരവും നല്ല ആതിഥേയരായ കയ്യൂരും കരിവെള്ളൂരും അറബി പരമ്പര്യം അവകാശപ്പെടുന്ന കോയസമൂഹവും 1921ലെ കലാപ രാത്രികളെ ഇന്നും ഓര്‍ത്തുവെയ്ക്കുന്ന ഏറനാടന്‍ ഗ്രാമങ്ങളും നാറാണത്ത് പരമ്പരയില്‍പ്പെട്ട പൂങ്കുടിയില്‍ മനയും ചാവേറുകളുടെ രക്തം ചിന്തിയ തിരുനാവായ മണപ്പുറവും ഒക്കെ മലബാറിന്റെ വ്യത്യസ്ത കാഴ്ച്ചകളാവുന്നു. പിത്യതര്‍പ്പണങ്ങള്‍ക്ക് വിശേഷമായ തിരുനെല്ലിയും പാപനാശിനിയും ജൈനകുടിയേറ്റത്തിന്റെ ക്ഷേത്രാവശിഷ്ടങ്ങളും ആദിവാസി അനുഷ്ഠാനവ്യത്തത്തെ അവലംബിച്ച നാട്ടുഗദ്ദികയും നീര്‍പ്രവാഹത്താല്‍ നിര്‍മലമായ കുറവദ്വീപും മഹാശിലാസംസ്‌ക്കാരത്തിന്റെ ബാക്കിപത്രങ്ങളായ അമ്പുകുത്തിയും എടക്കലും അടക്കം വയനാടന്‍ സ്വത്വങ്ങളാകുന്നു.

തുടര്‍ന്നു വരുന്ന വൈവിധ്യകാഴ്ച്ചകളില്‍ സവര്‍ണ ഹൈന്ദവ മുസ്ലിം സംസ്‌ക്കാരശീലങ്ങള്‍ ഇടകലര്‍ന്ന നിളാതീരവും മലമേടുകളും കാവും നാഗകോട്ടകളും ഇന്നും അന്യമല്ലാത്ത വള്ളുവനാടന്‍ പ്രദേശവും തുടങ്ങി നിശബ്ദ താഴ്‌വരയും സഹ്യസാനുക്കളിലെ മനോഹര തേയിലതോട്ടങ്ങളും വേദവും ഒത്തും ശീലിപ്പിക്കുന്ന സങ്കേതങ്ങളും ആനയും പൂരവും മേളവും പെരുന്നാളും മാത്രമല്ല രാമിശ്ശേരി ഇഡിലി വരെ ഉള്‍പ്പെടുന്നു. ബ്രേക്ക് ഡാന്‍സ് കളരിയായി രൂപാന്തരപ്പെട്ട രാജസ്വരൂപഹര്‍മ്യവും ഉപഭൂഖണഡത്തിലെ ആദ്യ മെത്രാസനമായ കൊടുങ്ങല്ലൂരും ആദ്യ മുസ്ലിം ആരാധനാലയമായ ചേരമാന്‍ പള്ളിയും എള്ളും മുളകും ചൂലും നേര്‍ച്ചദ്രവ്യങ്ങളായ മലയാറ്റൂരും കൊച്ചിയിലെ കായലും തുരുത്തുകളും കടന്നെത്തുന്നത് പോര്‍ച്ചുഗീസ്, ഡച്ച് സംസ്‌ക്കാരങ്ങള്‍ ഇടകലര്‍ന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകത്താണ്. പെരുമ്പടപ്പ് രാജകൊട്ടാരമായിരുന്ന ത്യപ്പുണിത്തുറ ഹില്‍പാലസും, ഐതിഹ്യം ഉറങ്ങുന്ന പാഴൂരും ഖരപുരാണവും അത്ഭുതഖ്യാതികളുമായി കടമറ്റത്തും സൂര്യകാലടിയും പ്രക്യതിദത്തമായ ഭൂതത്താന്‍കെട്ടും സദാ മൂടല്‍മഞ്ഞു പുതച്ച വാഗമണും സാമൂഹിക ചരിത്രത്തിലെ അവിസ്മരണീയ ഏടായ വൈക്കവും ജലബന്ധിതമായ കുട്ടനാടും രക്തസാക്ഷികളുടെ സ്മാരകഭൂമിയായ വയലാറും താണ്ടിയാല്‍ കേരള രാഷ്ട്രീയ ഗതികളെ നിയന്ത്രിക്കുന്ന തിരുവിതാംകൂറിന്റെ മണ്ണില്‍ കേന്ദ്രീക്യതമായിരിന്നു വിവിധ ക്രിസ്ത്യന്‍ ഹൈന്ദവ വിഭാഗങ്ങളുടെ വിപുലമായ ആധ്യാത്മിക സമ്പന്നത ദര്‍ശിക്കാം.

അതിനുമുപരിയായി പരമ്പരാഗത ഓട്ടുനിര്‍മ്മാണ പ്രദേശമായ മന്നാര്‍, തിരുവല്ലയിലെ ഉദ്യാന ജഡഗ്യഹം, പ്രവാസികളുടെ കുമ്പനാട്, കുറവനും കുറത്തിക്കും മധ്യത്തിലുള്ള ഇടുക്കി, കണ്ണന്‍ തേവരുടെ മലനിരകള്‍, ചന്ദനവും ഉണ്ടശശര്‍ക്കരയും മണക്കു മറയൂര്‍, സംരക്ഷിത വനഭൂമിയായ തേക്കടി, ഏക ശുദ്ധജലാശയമായ ശാസ്താംകോട്ട തടാകം, അനന്തപുരിയുടെ കൊട്ടാരങ്ങള്‍ തുടങ്ങി ഒട്ടേറെ വേറിട്ട കാഴ്ച്ചകളും. അന്ത്യത്തില്‍ ഒരു സമഗ്ര പദസൂചിക നല്‍കുക വഴി, ക്യതി റഫറന്‍സ് തലത്തിലേയ്ക്ക് കൂടി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. എന്നാല്‍ പ്രധാന ദേശോല്‍സവമായ ത്യശൂര്‍ പൂരവും പ്രക്യതിദത്തമായ അതിരപ്പള്ളിയും തലസ്ഥാനത്തെ നഗരാടയാളങ്ങളായ പഴയ നിയമസഭാ മന്ദിരവും പാളയവും പഴകിയ വ്യത്താന്തങ്ങളായതിനാലാവാം ഈ യാത്രയില്‍ പരാമര്‍ശ വിധേയമാക്കിയിട്ടില്ല. കൂടിയാട്ടം ഒഴികെയുള്ള കേരളത്തിന്റെ തനതു ശാസ്ത്രീയ ന്യത്തവാദ്യകലാ ശാഖകള്‍ പരിമിതമായ തോതിലേ അടയാളപ്പെടുത്തിയിട്ടുള്ളൂ എന്നത് ഒരു പോരായ്മയായും അനുഭവപ്പെട്ടു. ഇത്തരം ബോധപൂര്‍വ്വം തമസ്‌ക്കരിച്ച (അ)ദ്യശ്യങ്ങളാണ് ഇരുൂറ്റമ്പതോളം പുറങ്ങളുള്ള ഈ കൃതിയെ കണ്ണുതട്ടാതെ പരിരക്ഷിക്കുന്നത് എന്നതാണ് ഇതിന്റെ ശുഭസൂചക വശം.

ഗ്രന്ഥകാരന്റെ വിലാസം:
രവീന്ദ്രന്‍
കപിലവസ്തു,
പോട്ടോര്‍ പി.ഒ, തിരൂര്‍,
മുളങ്കുത്തുകാവ്, തൃശൂര്‍.'കാലം പറയുന്നത് '
കെ. പി. സേതുനാഥ്വിപരീതങ്ങള്‍
ധന്യാദാസ്‌The End Of A Journey
Archana Krishnan